Share this Article
ഒളിച്ചും മറച്ചും വയ്‌ക്കേണ്ട കാര്യമല്ലെന്ന് പ്രതികരണം; കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങളുമായി റിഹാന
വെബ് ടീം
posted on 10-08-2023
1 min read
rihanna Is normalising breastfeeding in the most gorgeous pictures with son

സംഗീത ലോകത്ത് മാത്രമല്ല ലോകത്താകമാനം ആരാധകർ ഉള്ള താരമാണ് റിഹാന.റിഹാനയുടെ ഓരോ സമൂഹ മാധ്യമ പോസ്റ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറ്. 2022 മെയ് മാസത്തിലാണ് റിഹാനയ്ക്കും ഭര്‍ത്താവായ അസാപ് റോക്കിക്കും ആണ്‍കുഞ്ഞ് പിറന്നത്. RZA അതെല്‍സ്റ്റണ്‍ മേയേഴ്‌സ് എന്നാണ് ഇരുവരും കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട റിഹാന മകന് ഒരു വയസ് പൂര്‍ത്തിയായ സന്തോഷവിവരവും പങ്കുവെച്ചിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് താരം.

ഇപ്പോഴിതാ താരം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 

റിഹാനയുടെ വസ്ത്ര ബ്രാന്‍ഡായ Savage X Fenty-യുടെ പ്രൊമോഷന്റെ ഭാഗമായാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതില്‍ പാല് കുടിക്കുന്ന കുഞ്ഞിന്റെ ഭാവങ്ങള്‍ മനോഹരമാണെന്ന് ആരാധകര്‍ പറയുന്നു. കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിക്കേണ്ടതിന്റെ പ്രാധാന്യവും മുലയൂട്ടല്‍ സാമാന്യവത്കരിക്കേണ്ട ആവശ്യകതയുമാണ് ഈ ചിത്രങ്ങളിലൂടെ റിഹാന പറയാന്‍ ശ്രമിക്കുന്നതെന്നും ആരാധകര്‍ വ്യക്തമാക്കുന്നു.

മുൻപ് മകനും അസാപ് റോക്കിയും ഒരുമിച്ചുള്ള ചിത്രവും നിറവയറിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും റിഹാന പങ്കുവെച്ചിരുന്നു.

റിഹാന പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories