ഗാസ വെടി നിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സര്‍ക്കാരിന്റെ അംഗീകാരം. ഖത്തറിന്റെ മധ്യസ്ഥതയില്‍ രൂപീകരിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനാണ് ഇസ്രയേല്‍ അംഗീകാരം നല്‍കിയത്. ഹമാസ് ഇസ്രയേലില്‍ നിന്ന് ബന്ദികളാക്കിയവരുടെയും ഇസ്രയേലിലെ പലസ്തീന്‍ തടവുകാരുടെയും മോചനം കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഘട്ടത്തിൽ സ്ത്രീകളെയും കുട്ടികളും ഉൾപ്പെടെ അൻപത് ബന്ദികളെ ഹമാസ് മോചിപ്പിക്കും, ശേഷം 150 പലസ്‌തീൻ സ്ത്രീകളും കുട്ടികളെയും ഇസ്രേൽ മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട്.