രാജസ്ഥാനിലെ ബഹ്‌റോര്‍ ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമാണ് നടക്കുന്നത്.
700 അടി താഴ്ചയുള്ള കിണറില്‍ നിന്ന് കൊളുത്ത് ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുട്ടിക്ക് കുഴലിലൂടെ ഓക്‌സിജന്‍ നല്‍കുന്നുണ്ട്. തിങ്കളാഴ്ചയാണ് മൂന്ന് വയസുകാരിയായ ചേതന കുഴല്‍ കിണറില്‍ അകപ്പെട്ടത്.
പിതാവിന്റെ കൃഷിയിടത്തിലെത്തിയ കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീഴുകയായിരുന്നു. എന്‍ഡിആര്‍എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.