വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ. വിദ്യയെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം പൊലീസ് കാസര്‍ഗോട്ടേ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വിദ്യയെ കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്നാണ് ആരോപണവും ഉയരുന്നുണ്ട്. അതേസമയം പി.എച്ച്.ഡി പ്രവേശനത്തില്‍ കാലടി സര്‍വകലാശാല ആഭ്യന്തര അന്വേഷണം നാളെ തുടങ്ങും.