തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. മൂന്ന് ജില്ലാ കളക്ടർമാർക്ക് സ്ഥലം മാറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം.
തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന് പകരം അനു കുമാരിയെ കളക്ടറായി നിയമിച്ചു. പിന്നോക്ക ക്ഷേമ ഡയറക്ടറായാണ് ജെറോമിക് ജോർജ്ജിനെ നിയമിച്ചത്. കോട്ടയം കളക്ടർ വി. വിഘ്നേശ്വരിയെ ഇടുക്കി കളക്ടറായി നിയമിച്ചു. ജോൺ വി സാമുലവാണ് കോട്ടയത്തിന്റെ പുതിയ കളക്ടർ.ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണൽ സെക്രട്ടറിയായും മാറ്റി. ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായും സർക്കാർ നിയമിച്ചു.