കോന്നി: ബി.എസ് സി. നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. എലിയറയ്ക്കല്‍ കാളഞ്ചിറ അനന്തുഭവനില്‍ അതുല്യ (20) ആണ് മരിച്ചത്.ഫീസ് അടയ്ക്കാനാകാതെ പഠനം മുടങ്ങിയതില്‍ മനംനൊന്താണ് ജീവനൊടുക്കിയത്.
ബെംഗളൂരുവിലെ നഴ്‌സിങ് കോളേജിലാണ് പഠിച്ചിരുന്നത്. ഒരുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി. രണ്ടാംവര്‍ഷത്തെ ക്ലാസുകള്‍ക്കായി ചെന്നപ്പോള്‍ ആദ്യവര്‍ഷത്തെ ഫീസ് അടച്ച് അഡ്മിഷന്‍ പുതുക്കി വീണ്ടും ഒന്നാംവര്‍ഷംമുതല്‍ പഠിക്കണമെന്ന് നിര്‍ദേശിച്ചു. ഇതോടെ അതുല്യ തിരികെപ്പോന്നു.
ഏജന്‍സി മുഖാന്തരമാണ് അഡ്മിഷന്‍ നേടിയത്. ഫീസ് അടയ്ക്കാന്‍ വിദ്യാഭ്യാസവായ്പ കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടായെന്നും പറയുന്നു. ശനിയാഴ്ച രാത്രി വൈകി തൂങ്ങിയനിലയില്‍ കണ്ടെത്തിയ അതുല്യയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ മൃതദേഹപരിശോധന നടത്തി. ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.