റിസര്‍വ് ബാങ്കിന് ബോംബ് ഭീഷണി. റഷ്യന്‍ ഭാഷയിലാണ് ഭീഷണി സന്ദേശേം ലഭിച്ചത് . സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ബാങ്ക് തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശം. ബാങ്കിന്റെ ഔദ്യോഗീക വെബ്‌സൈറ്റിലാണ് ഭീഷണിയെത്തിയത്.
ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെയാണ് ബാങ്കിനും സന്ദേശം എത്തിയത്. ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ബാങ്കിന് ഭീഷണി സന്ദേശേം ലഭിക്കുന്നത്. കേസെടുത്ത പൊലീസ് അന്വോഷണം ആരംഭിച്ചു.