Share this Article
ബസിൽ യാത്രക്കാരിയ്ക്ക് നേരെ വീണ്ടും നഗ്നതാ പ്രദർശനം; പ്രതിയെ പിടികൂടി യാത്രക്കാർ
വെബ് ടീം
posted on 05-06-2023
1 min read
WOMEN HARASSED IN KSRTC BUS

തിരുവനന്തപുരം:കെഎസ്‌ആർടിസി  ബസില്‍ വീണ്ടും യാത്രക്കാരിക്കുനേരെ നഗ്നതാ പ്രദര്‍ശനം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു അതിക്രമം. സംഭവത്തില്‍ കന്യാകുമാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് പരാതിക്കാരി. യുവതി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോട്ടയത്തുവെച്ച് ബസില്‍ കയറിയ രാജു തുടര്‍ച്ചയായി ശല്യംചെയ്തിരുന്നതായും തിരുവനന്തപുരത്തെത്തിയപ്പോള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമാണ് യുവതിയുടെ പരാതി.

"ബസില്‍വെച്ച് യുവതി ബഹളംവെച്ചതോടെ സഹയാത്രികരാണ് ഇയാളെ പിടികൂടിയത്. പിന്നാലെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories