Share this Article
പൊലീസ് തലപ്പത്ത് അഴിച്ചു പണി; മനോജ് എബ്രഹാം പുതിയ ഇന്റലിജൻസ് മേധാവി; ടികെ വിനോദ് കുമാർ വിജിലൻസ് ഡയറക്ടർ
വെബ് ടീം
posted on 30-07-2023
1 min read
major reshuffle in kerala police

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. നിലവിൽ ഇന്റലിജൻസ് മേധാവിയായ  ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപിയാകും.നിലവിൽ വിജിലൻസ് ഡയറക്ടറാണ് മനോജ് എബ്രഹാം.കെ പത്മകുമാറിനെ ഫയർ ഫോഴ്സ് മേധാവിയായി നിയമിച്ചു. നിലവിൽ ജയിൽ മേധാവിയാണ് അദ്ദേഹം. 

കൊച്ചി പൊലീസ് കമ്മീഷണറെയും മാറ്റി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമനെയാണ് മാറ്റിയത്. കെ സേതുരാമൻ ഇനി ഉത്തര മേഖല ഐ ജി ആയിരിക്കും. എ അക്ബർ ആണ് കൊച്ചിയിലെ പുതിയ സിറ്റി പൊലീസ് കമ്മീഷണർ. ക്രമസമാധാന ചുമതലയുളള എം ആർ അജിത് കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല കൂടി നൽകി.

പി പ്രകാശ് മനുഷ്യാവകാശ കമ്മീഷൻ ഐ ജി ആകും. ബൽറാം കുമാർ ഉപാധ്യായ ആണ് പുതിയ ജയിൽ മേധാവി. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡി ഐ ജി ആകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories