യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടാണ് രാഹുൽ നേടിയത്. അബിൻ വർക്കിയാണ് വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത്. 1,68,588 വോട്ടാണ് അബിൻ നേടിയത്. വൈസ് പ്രസിഡൻറ് സ്ഥാനമാണ് അബിന് ലഭിക്കുക. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്.