Share this Article
Flipkart ads
സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി
വെബ് ടീം
posted on 28-11-2024
1 min read
saji cheriyan

തിരുവനന്തപുരം: സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ ഉത്തരവിൽ ഡിജിപി ആവശ്യപ്പെട്ടു. ഈ ഉദ്യോഗസ്ഥൻ ആരാകണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് തീരുമാനിക്കാം. 

അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനൽ ഡിജിപി ആവശ്യപ്പെട്ടിരുന്നു. അത് തിരുത്തിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories