നരേന്ദ്രമോദി പ്രധാനമന്ത്രി ആയിരുന്ന 10 വര്‍ഷക്കാലം പരസ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെലവാക്കിയത് വന്‍ തുക എന്ന് വിവരാവകാശ രേഖ. 1203 കോടിയിലേറെ തുകയാണ് 2014 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവാക്കിയത്.
2014 മുതല്‍ 2023-2024 സാമ്പത്തിക വര്‍ഷം വരെയുള്ള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. 10 വര്‍ഷം കൊണ്ട് 1203 കോടി രൂപയാണ് പരസ്യത്തിനായി കേന്ദ്രം ചെലവാക്കിയത്. ഇതില്‍ തന്നെ 2018-2019 കാലഘട്ടത്തിലാണ് ഏറ്റവുമധികം തുക ചെലവാക്കിയിരിക്കുന്നത്. 235 കോടിയിലേറെ രൂപയാണ് ഈ കാലഘട്ടത്തില്‍ ചെലവാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലം കൂടിയായിരുന്നു ഇതെന്നതും പ്രത്യേകതയാണ്. ഏറ്റവും ഒടുവിലായി 2023-2024 സാമ്പത്തിക വര്‍ഷം 162 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി ചെലവാക്കിയിരിക്കുന്നത്.
120 കോടി രൂപയിലേറെയാണ് ശരാശരി ഓരോ വര്‍ഷവും മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവാക്കിയിരിക്കുന്നത്. കോടി കണക്കിന് രൂപയുടെ പരസ്യങ്ങള്‍ പുറത്തിറക്കിക്കൊണ്ടാണ് ഓരോ തെരഞ്ഞെടുപ്പിനെയും നരേന്ദ്രമോദി സര്‍ക്കാര്‍ നേരിട്ടുള്ളതെന്നും രേഖകളില്‍ നിന്ന് വ്യക്തമാണ്.