തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നാരോപിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്ത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയാണ് വിവാദങ്ങളുടെ തുടക്കം.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി പ്രസാദം തയ്യാറാക്കാന്‍ മൃഗക്കൊഴുപ്പും മത്സ്യഎണ്ണയും ഉപയോഗിച്ചെന്ന് ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ലാബില്‍ നടത്തിയ പരിശോധനയിലും സ്ഥിരീകരിച്ചിരുന്നു. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ശരിവച്ച് ക്ഷേത്രം ട്രസ്റ്റും രംഗത്തെത്തിയിരുന്നു.