കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്.
മാപ്പിള ഗാനകലാരത്‌നം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മലപ്പുറം കൊണ്ടോട്ടി വിളയൂരിലാണ് ജനനം. വിളയില്‍ വത്സല എന്ന പേരില്‍ പ്രശസ്തയായി. വിവാഹത്തോടെയാണ് വിളയില്‍ ഫസീല എന്ന് പേര് സ്വീകരിച്ചത്.