ആദ്യ പ്രചാരണ യോഗത്തില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശമവുമായി വെസ് പ്രസിഡന്റ് കമല ഹാരിസ്. മില്‍വാക്കിയയിലെ യോഗത്തിലാണ് പരാമര്‍ശം. ക്രിമിനലുകള്‍ക്കെതിരെ കോടതിയില്‍ പോരാടിയിട്ടുണ്ട്. അതിനാല്‍ ട്രംപിനെ പോലുള്ള ആളുകളെ ശരിക്കറിയാമെന്നും കമല പറഞ്ഞു.
വിജയിച്ചാല്‍ ഗര്‍ഭഛിത്രാവകാശം സംരക്ഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരും. തോക്കുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരും, ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുമെന്നും തുടങ്ങിയ വാഗ്ദാനംങ്ങളും കമല ഹാരിസ് മുന്നോട്ട് വച്ചു. ആഗസ്റ്റ് ഏഴിനാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.