Share this Article
തെരഞ്ഞെടുപ്പ് ചൂടില്‍ പുതുപ്പള്ളി; ഇന്ന് പൂർണ്ണ ചിത്രം വ്യക്തമാകും
Puthuppally byelection on September 5

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജയ്ക് സി തോമസിനെ സിപിഎം ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. 17ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രിയെ അടക്കം രംഗത്തിറക്കി പ്രചരണം ശക്തമാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. യുഡിഎഫ് നേതാക്കള്‍ ഇന്ന് ഭവന സന്ദര്‍ശനം നടത്തി പ്രചാരണം ആരംഭിക്കും. 

പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തൃശൂരിൽ നടക്കുന്ന ബി ജെ പി യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ മുന്‍ പ്രസിഡന്റ് എന്‍.ഹരി എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. അതേസമയം പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതും പരിഗണനയിലുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories