സംസ്ഥാനത്ത് ട്രഷറി തട്ടിപ്പ് തടയാൻ കർശന നടപടി സ്വീകരിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥൻ തട്ടിപ്പ് കാണിച്ചാൽ നിക്ഷേപകരെ ബാധിക്കില്ല. ട്രഷറികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിൽ ഒന്നും സംഭവിച്ചിട്ടില്ലന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ട്രഷറികളിൽ വ്യാജ ചെക്ക് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് യു എ ലത്തീഫ് എംഎൽഎ ആണ് നിയമസഭയിൽ ചോദ്യമുന്നയിച്ചത്. തട്ടിപ്പ് തടയാൻ ട്രഷറി സോഫ്റ്റ്‌വെയറിൽ കാതലായ മാറ്റം വരുത്തിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി. ട്രഷറിയിലെ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥൻ തട്ടിപ്പ് കാണിച്ചാൽ നിക്ഷേപകരെ ബാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ട്രഷറികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന രീതിയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ട്രഷറികളിലും പതിവ് പരിശോധനയിൽ അതീതമായി ഇൻസ്പെക്ഷൻ കർശനമാക്കുമെന്നും കെ എൻ ബാലഗോപാൽ അറിയിച്ചു.