അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക്. ജൂണ്‍ 21 ഇന്ത്യന്‍ സമയം 1.30 ന് വാഷിംഗ്ടണിലെത്തുന്ന മോദിയെ ഒരുകൂട്ടം ഇന്ത്യന്‍ അമേരിക്കക്കാര്‍ സ്വാഗതം ചെയ്യും. ഔദ്യോഗിക സന്ദര്‍ശനത്തിന്റെ പൂര്‍ണ്ണ നയതന്ത്ര പദവിയുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമാണ് ഇത്. പ്രതിരോധ വ്യവസായത്തില്‍ ആഴത്തിലുള്ള സഹകരണവും, ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ കൈമാറ്റവും സന്ദര്‍ശനത്തോടെ വഴിത്തിരിവാകും.