ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് 3 ലൈംഗിക പീഡന കേസുകളില്‍ പ്രതിയായ പ്രജ്വലിന്റെ കസ്റ്റഡി കാലാവധി ജൂണ്‍ പത്ത് വരെ നീട്ടിയത്.
കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹതര്യത്തില്‍ പ്രജ്വലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രജ്വലിന്റെ അമ്മ ഭവാനി രേവണ്ണ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. പീഡനത്തിന് ഇരയായ സ്ത്രീയെ ഭവാനി രേവണ്ണ തട്ടിക്കൊണ്ടു പോയെന്നാണ് പരാതി.