പുതിയ പാര്‍ലമെന്റിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ചാണ് നീക്കിയത്
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ മഹിളാ മഹാ പഞ്ചായത്തുമായി രംഗത്തെത്തിയത്. പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് മുന്നില്‍ കണ്ട് വലിയ പൊലീസ് സന്നാഹമാണ് ഡല്‍ഹി പൊലീസ് ഒരുക്കിയിരുന്നു. പതിനന്നരയോടെയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധമാര്‍ച്ച് ആരംഭിച്ചത്. ബാരിക്കേഡ് മറികടന്ന മുന്നോട്ട് പോയ പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് ബലം പ്രയോഗിച്ചു,
സമരത്തിന് പിന്തുണയറിച്ച് എത്തിയവരെയും പൊലീസ് വഴിച്ചിഴച്ചാണ് നീക്കിയത്. സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിക്കാനെത്തിയ കര്‍ഷക നേതാക്കളെയടക്കം അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞിരുന്നു. അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകളടക്കം സ്ഥാപിച്ചാണ് പൊലീസ് പ്രതിരോധം തീര്‍ത്തത്.
ദേശീയ മഹിളാ ഫെഡറേഷന്‍ അംഗങ്ങളായ ആനി രാജ, ജഗ്മതി സാങ്വ തുടങ്ങിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനെ ബാധിക്കുന്ന പ്രതിഷേധം അനുവദിക്കില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നീതി തേടിയുള്ള സമരം ഒരു മാസം പിന്നിട്ട ഘട്ടത്തില്‍ കൂടിയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധ മാര്‍ച്ച്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനാലും ഗുസ്തി താരങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തും നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.