ന്യൂഡല്‍ഹി: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി വനിതാ റോബോട്ടിനെ ബഹിരാകാശത്തേയ്ക്ക് അയക്കുമെന്ന് കേന്ദ്ര ശാസ്ത്ര,സാങ്കേതികവിദ്യ മന്ത്രി ജിതേന്ദ്ര സിങ്. വ്യോമിത്ര എന്ന് പേര് നല്‍കിയിരിക്കുന്ന വനിതാ റോബോട്ടിനെയാണ് ബഹിരാകാശത്തേയ്ക്ക് അയക്കുക. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംങ് ട്വീറ്റ് ചെയ്തു.
ബഹിരാകാശത്തേയ്ക്കുള്ള പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യ ആഴ്ച അല്ലെങ്കില്‍ രണ്ടാമത്തെ ആഴ്ച ഉണ്ടാവുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി വനിതാ റോബോട്ടിനെ ബഹിരാകാശത്തേയ്ക്ക് അയക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.