അരിക്കൊമ്പനെ സംരക്ഷിക്കണമെന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന് ഉണ്ടായിരുന്നതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. എന്നാൽ ആ നിലപാട് സമൂഹത്തിലെ ഒരു വിഭാഗം അംഗീകരിച്ചില്ല. അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് എത്തുമെന്ന് തെളിഞ്ഞു കഴിഞ്ഞു. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാടിനും കേരളത്തിനും നിലപാടെടുക്കാൻ കഴിയുക. പരിസ്ഥിതി സ്നേഹം നടിക്കുന്നവർക്ക് ഈ സംഭവം ഒരു പാഠമായി മാറുമെന്നും എ.കെ.ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.