Share this Article
പക്വതയുള്ള പടയാളി, സ്നേഹനിധിയായ മുഖ്യമന്ത്രി കേരളത്തിന്റെ ഭാ​ഗ്യമെന്ന് നടി ഷീല
വെബ് ടീം
posted on 08-11-2024
1 min read
actress sheela

തിരുവനന്തപുരം: സ്‌നേഹനിധിയായ ഒരു മുഖ്യമന്ത്രിയെ കിട്ടിയത് കേരളത്തിന്റെ ഭാഗ്യമാണെന്ന് നടി ഷീല.കേരളം വൈരം പതിച്ച തങ്കക്കിരീടമാണ് മുഖ്യമന്ത്രിക്ക് ചൂടിയതെങ്കിലും അത് മുൾക്കിരീടമാണെന്ന് അദ്ദേഹത്തിന് അറിയാം.  തിരുവനന്തപുരത്ത് സിനിമ റിസ്റ്റോറേഷൻ അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടനവേദിയിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു നടി.

ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത് മലയാള സിനിമയിലെ ചരിത്ര സംഭവമാണ്. ഹേമ കമ്മിറ്റി കൊണ്ടുവരാൻ മുൻകൈയെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്ര മേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ എത്ര വിമർശനമുണ്ടായി. എല്ലാം പക്വതയോടെ കണ്ട് ഒരു പടയാളിയെപ്പോലെ അദ്ദേഹം എതിർത്തുനിൽക്കുകയാണെന്നും ഷീല പുകഴ്ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories