കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് കെ.സുധാകരന്‍ എം പി. ധാര്‍മ്മികമായി ശരിയല്ലാത്തത് കൊണ്ട് ആണ് സ്ഥാനം ഒഴിയുമെന്ന് പറഞ്ഞത്,എന്നാല്‍ ഹൈക്കമാന്റും നേതാക്കളും ഒറ്റക്കെട്ടായി തുടരണമെന്ന് ആവശ്യപ്പെട്ടു. ആ ആഭിപ്രായത്തെ മാനിക്കുന്നു. ആ അധ്യായം അവസാനിച്ചെന്നും സുധാകരന്‍ പറഞ്ഞു. തനിക്കെതിരായ ആരോപണത്തില്‍ ദേശഭിമാനിക്കെതിരെയും എം.വി ഗോവിന്ദനെതിരെയും രണ്ടു ദിവസത്തിനകം മാനഷ്ടക്കേസ് നല്‍കും.കേസ് റദ്ദക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.