കാസര്‍കോട് നിന്ന് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ കയറിയ ആളെ പുറത്ത് ഇറക്കാൻ റെയിൽവെ പൊലീസ്. കാസർകോട് നിന്ന് കയറിയ യാത്രക്കാരൻ മനപ്പൂര്‍വം വാതില്‍ അടച്ച് ഇരിക്കുകയാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. അകത്തുനിന്ന് തുറക്കാവുന്ന വാതില്‍ തുറക്കാന്‍ ഇയാള്‍ തയാറാകാത്തതാണ് നിഗൂഢത കൂട്ടുന്നത്.
ടിക്കറ്റെടുക്കാത്തതിനാല്‍ ഇയാൾ മനപ്പൂര്‍വം വാതിലടച്ച് ഇരിക്കുന്നതാകാമെന്നാണ് നിഗമനം. ട്രെയിൻ കണ്ണൂരിൽ എത്തിയപ്പോൾ ശുചിമുറിയുടെ വാതിൽ തുറക്കാൻ ആർ പി എഫ് പരിശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ട്രെയിന്‍ ഷൊര്‍ണൂരിൽ എത്തിയാൽ സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കും എന്നാണ് ലഭിക്കുന്ന വിവരം.
ഭയന്നിട്ടാകാം ഇയാൾ വാതിൽ തുറക്കാത്തത് എന്നാണ് റെയിൽവെ പൊലീസിൻ്റെ നിഗമനം.