Share this Article
മകനെക്കാൾ പ്രായം കുറഞ്ഞ കാമുകനെ വിവാഹം കഴിക്കണം; കുടുംബത്തെ ഉപേക്ഷിച്ച്‌ ബ്രസീലിയൻ സ്ത്രീ ഇന്ത്യയിൽ
വെബ് ടീം
posted on 02-11-2024
1 min read
marriage

കഴിഞ്ഞ വർഷം ഇന്ത്യയിലെ കച്ച് സന്ദര്‍ശനത്തിനിടെയാണ് 51 വയസ്സുകാരിയായ റോസി നെയ്ഡ് ഷികെര 30 വയസ്സുള്ള പവനെ പരിചയപ്പെടുന്നത്. കാര്യമായ പ്രായവ്യത്യാസവും ഭാഷയും ഉള്‍പ്പെടെയുള്ള തടസങ്ങള്‍ക്കിടയിലും ഇവര്‍ സൗഹൃദത്തിലായി. പ്രായ വ്യത്യാസവും ഭാഷ തടസ്സങ്ങളും ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം മാറി കടന്ന് രണ്ടു പേരും പ്രണയത്തിലാവുകയായിരുന്നു. ബ്രസീലിലേക്ക് മടങ്ങിപ്പോയ റോസി സോഷ്യല്‍ മീഡിയ വഴിയാണ് പവനുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നത്.

ബ്രസീലിലെ ജീവിതം ഉപേക്ഷിച്ച്‌പോകാനുള്ള റോസിയുടെ തീരുമാനം ചെറുതായിരുന്നില്ല. ഭര്‍ത്താവും 32 വയസ്സുള്ള മകനെയും ഉപേക്ഷിച്ചാണ് റോസി ഇന്ത്യയിലേക്ക് താമസം മാറിയത്. ഇപ്പോള്‍ ഡല്‍ഹിയില്‍ പവന്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന റോസി ഉടന്‍ വിവാഹിതയാകാനുള്ള  തീരുമാനത്തിലാണ്. വിവാഹ ശേഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനാണ് റോസിയുടെ താല്പര്യം.

റോസിയും പവനും രാജ്യാതിർത്തികൾ കടന്നുള്ള ബന്ധം ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories