Share this Article
image
പ്രളയത്തില്‍ മുങ്ങി ഗുജറാത്ത്
Gujarat flood


തുടര്‍ച്ചയായ നാലാംദിനവും മഴ കനത്തതോടെപ്രളയത്തില്‍ മുങ്ങി ഗുജറാത്ത്. മഴക്കെടുതിയില്‍ ഇതുവരെ 28 മരണം റിപ്പോര്‍ട്ട് ചെയ്തു. പ്രളയബാധിത മേഖലയില്‍ നിന്ന് 40,000-ത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. 11 ജില്ലകളില്‍ റെഡ് അലര്‍ട്ടും 22 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കച്ച്-സൗരാഷ്ട്ര മേഖലയിലാണ് പ്രത്യേക മുന്നറിയിപ്പ്.

ദേവകഭൂമി ദ്വാരക ജില്ലയിലെ ഖംഭാലിയ താലൂക്കില്‍ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ക്കൊപ്പം കരസേനയും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതി വിലയിരുത്തി. കേന്ദ്രം സാധ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മോദി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories