മണിപ്പൂരില്‍ നിരോധിത സംഘടന പീപ്പിള്‍സ് വാര്‍ഗ്രൂപ്പിന്റെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍.കോന്തൗജം ജിബാന്‍ മെയ്‌തേയ് ആണ് അറസ്റ്റിലായത്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് അറസ്റ്റ്.
ഇയാളില്‍ നിന്ന് തോക്കടക്കം ആയുധങ്ങള്‍ പിടികൂടി.മണിപ്പൂരിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന് പരിശോധനയില്‍ സുരക്ഷാസേന വന്‍ ആയുധ ശേഖരം കണ്ടെടുത്തു. വന മേഖലയില്‍ നടന്ന പരിശോശനയില്‍ 50 ഏക്കര്‍ കറപ്പ് കൃഷി നശിപ്പിച്ചതായി മുഖ്യമന്ത്രി ബിരേന്‍സിംഗ് അറിയിച്ചു.