Share this Article
Flipkart ads
പൊലീസ് തലപ്പത്ത് മാറ്റം: സ്പർജൻ കുമാർ ഇന്റലിജൻസ് ഐജി; കെ.സേതുരാമൻ പൊലീസ് അക്കാദമി ഡയറക്ടർ; 4 പുതിയ ഐജിമാർ; റെയ്ഞ്ചുകളിൽ പുതിയ ഡിഐജിമാർ
വെബ് ടീം
posted on 31-12-2024
1 min read
police

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി. ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്കു സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റിയും ആണ് അഴിച്ചുപണി.  തിരുവനന്തപുരം കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജിയുടെ ചുമതലയും സ്പർജൻ കുമാറിനാണ്. ഉത്തരമേഖലാ ഐജിയായിരുന്ന കെ.സേതുരാമനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. പകരം രാജ്പാല്‍ മീണയാണ് ഉത്തരമേഖല ഐജി. 

ജെ.ജയനാഥാണു മനുഷ്യാവകാശ കമ്മിഷന്‍ ഐജി. കാളിരാജ് മഹേഷ് കുമാറിനെ ഗതാഗത സുരക്ഷാ ഐജിയായി നിയമിച്ചു. എസ്.സതീഷ് ബിനോയാണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. തൃശൂര്‍ റേഞ്ച് ഡിഐജി ആയിരുന്ന തോംസണ്‍ ജോസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമനം നല്‍കി. 

ജനുവരി ഒന്ന് മുതല്‍ ഉത്തരവ് നിലവില്‍ വരും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories