Share this Article
പ്രശസ്ത സിനിമ സംവിധായകന്‍ യു. വേണുഗോപന്‍ അന്തരിച്ചു

Famous film director U. Venugopan passed away

പ്രശസ്ത സിനിമ സംവിധായകന്‍ യു. വേണുഗോപന്‍ അന്തരിച്ചു. 67 വയസായിരുന്നു. പ്രശസ്ത സംവിധായകന്‍ പി. പദ്മരാജന്റെ കൂടെ 10 വര്‍ഷം സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ചു. 1995ല്‍ ആദ്യചിത്രം കുസൃതി കുറുപ് സംവിധാനം ചെയ്തു.

ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലക്കാരന്‍,തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ സംഭാവനകളാണ്. ഭാര്യ: ലത വേണു. ലക്ഷ്മി, വിഷ്ണു ഗോപന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് രാത്രി 8.30 നു വീട്ട് വളപ്പില്‍ നടക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories