ശക്തമായ ചുഴലിക്കാറ്റില്‍ മ്യാന്‍മര്‍ തുറമുഖ നഗരമായ സിറ്റ്വെയെ വെള്ളത്തിനടിയിലായി. മണിക്കൂറില്‍ 130 മൈല്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ വീടുകളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.ലോകത്തെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ ബംഗ്ലാദേശിലെ കോക്സ് ബസാറിലെ 1300-ലധികം ഷെല്‍ട്ടറുകള്‍ നശിച്ചു. ബംഗ്ലാദേശിന്റെ തെക്ക്-കിഴക്കന്‍ ഭാഗത്ത് 500,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും പ്രദേശത്തെ സാരമായി ബാധിക്കുന്നുണ്ട്.