Share this Article
Union Budget
ലക്ഷദ്വീപിന് മുകളിൽ ചക്രവാതചുഴി; സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി മഴക്ക് സാധ്യത
rain

സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിന് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നത്.

നിലവിൽ മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും കേരളത്തിലെ തീരപ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്. ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകൾക്കും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories