സംസ്ഥാനത്ത് 16 പേരുടെ കൂടി നിപ പരിശോധനഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതോടെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍.
രോഗ ലക്ഷണങ്ങളോടെ 3 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത് 21 പേര്‍. ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉല്‍പ്പെട്ടവരാണ്.