കല്‍പ്പറ്റ: വയനാട്ടില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കായിക അധ്യപാകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉള്ളതായി കണ്ടെത്തി.