Share this Article
image
കേരളവിഷന്റെ ലക്ഷ്യം സംരംഭക മാതൃക സൃഷ്ടിക്കലെന്ന് സംരംഭക കണ്‍വെന്‍ഷന്‍; വൈദ്യുതി പോസ്റ്റ് വാടക വിഷയം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബെന്നി ബഹനാന്‍ എം.പി; കേരളവിഷന്‍ ഒടിടി പ്ലാറ്റ്ഫോമിന് പ്രൗഡഗംഭീരമായ തുടക്കം
വെബ് ടീം
posted on 05-09-2024
1 min read
keralavision entrepreneurs convention

തൃശൂർ: കേരളവിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ തൃശൂര്‍ ലുലു ഇന്റർനാഷണൽ  കണ്‍വെഷന്‍ സെന്ററില്‍ ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്തു. കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടെ വൈദ്യുതി പോസ്റ്റ് വാടകയുമായി ബന്ധപ്പെട്ട ന്യായമായ ആവശ്യം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംപി ഉറപ്പുനല്‍കി. കേരളവിഷന്‍ ഒടിടി പ്ലാറ്റ്‌ഫോമായ കീയുടെ ലോഞ്ചിങും ചടങ്ങില്‍ നടന്നു.

ഗ്രാമീണ മേഖലയിലെ ഇന്റര്‍നെറ്റ് കേബിള്‍ ടിവി കണക്ടിവിറ്റിയില്‍ രാജ്യത്ത് ഒന്നാമത് എത്തുക എന്ന ലക്ഷ്യവുമായാണ് കേരളവിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.  ചുരുങ്ങിയ കാലഘട്ടത്തില്‍ അഭിമാനകരമായ നേട്ടമാണ് കേരളവിഷന്‍ നേടിയത്. വൈദ്യുതി പോസ്റ്റ് വാടകയുമായി ബന്ധപ്പെട്ട കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാരുടെ ന്യായമായ ആവശ്യം കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്ന് ബെന്നി ബെഹനാന്‍ എംപി പറഞ്ഞു

മുപ്പത്തിയഞ്ച് വര്‍ഷത്തെ പോരാട്ടത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും സ്വപ്‌നങ്ങളുടെയും വിജയതേരിലൂടെയാണ് കേരളവിഷന്‍ മുന്നോട്ട് പോകുന്നതെന്ന് ചടങ്ങില്‍ സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ പറഞ്ഞു. 

ചെറിയ പ്രസ്ഥാനങ്ങളില്‍ നിന്നും വലിയ പ്രസ്ഥാനമായി മാറിയതാണ് കേരളവിഷനെന്നും പ്രയാസങ്ങളെ തരണം ചെയ്യാന്‍ സംഘടനയ്ക്ക് കഴിഞ്ഞെന്നും കേരളവിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ പറഞ്ഞു.

ചടങ്ങില്‍ കേരളവിഷന്‍ ഒടിടി പ്ലാറ്റ്‌ഫോമായ കേരളവിഷന്‍ എക്‌സ്ട്രാ എന്റര്‍ടെയ്ന്‍മെന്റ്  കീ ലോഞ്ചിങ് എംഎല്‍എ പി. ബാലചന്ദ്രന്‍ നിര്‍വഹിച്ചു. 

ഇസാഫ് ഗ്രൂപ്പ് എംഡി പോള്‍ തോമസ് സംരംഭകത്വത്തിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  മേയര്‍ എം.കെ വര്‍ഗീസ് മുഖ്യാതിഥിയായി.കേരളവിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ സ്വാഗതം പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories