Share this Article
കൊച്ചിയിലെ COA ഭവനില്‍ സ്വാതന്ത്ര്യദിന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു
Independence Day celebrations organized at COA Bhavan

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആസ്ഥാനമായ കൊച്ചിയിലെ സിഒഎ ഭവനിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു.

കേരള വിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ കെ ഗോവിന്ദന്‍ ദേശീയപതാക ഉയര്‍ത്തി.ലോകരാജ്യങ്ങള്‍ക്കിടയിലെ ബൃഹത്തായ ശക്തിയായി ഇന്ത്യ മാറിയെന്ന് കെ ഗോവിന്ദന്‍ പറഞ്ഞു.രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും സ്വാതന്ത്യവും സമത്വവും ഉറപ്പുവരുത്തുന്നതിന് ഊര്‍ജ്ജം പകരുന്നതാകണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

സിഒഎ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പിഎസ് രജനീഷ്, കെ.സി.സി.എല്‍ മാനേജര്‍ പി സതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories