Share this Article
ഖലിസ്റ്റാന്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്ത് സുരക്ഷാപരിശോധന കടുപ്പിച്ച് കാനഡ
Khalistan Attack

ബ്രാംപ്റ്റണ്‍ ഖലിസ്റ്റാന്‍ ആക്രമണത്തിന് പിന്നാലെ രാജ്യത്ത് സുരക്ഷാപരിശോധന കടുപ്പിച്ച് കാനഡ. സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തു. ആക്രമമത്തിന്റെ ഭാഗമായി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥനെയും സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ ഇന്ത്യയും ആശങ്ക അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളൊന്നും ഇന്ത്യയുടെ നിലപാടില്‍ അയവ് വരുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

സംഭവത്തെ അപലപിച്ച്  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രതിപക്ഷനേതാവ് പിയറി പൊയിലിവറും നേരത്തെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസമാണ് ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയവര്‍ക്ക് നേരെ ഖലിസ്റ്റാന്‍ പതാകയേന്തിയ ഒരുകൂട്ടം ആളുകള്‍ ആക്രമണം അഴിച്ചുവിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories