Share this Article
നടി ഹേമ അറസ്റ്റിൽ
വെബ് ടീം
posted on 03-06-2024
1 min read
actor-hema-arrested

ബെംഗളൂരു: നിശാ പാർട്ടി ലഹരി മരുന്ന് കേസിൽ തെലുങ്കു നടി ഹേമ അറസ്റ്റിൽ. ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിനു പിന്നാലെയാണു നടപടി. മൂത്ര സാംപിൾ പരിശോധനയിൽ നടി ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നു.

ഇലക്ട്രോണിക് സിറ്റിയിലെ ജി.ആർ ഫാംഹൗസിൽ മേയ് 19നു നടന്ന റെയ്ഡിലാണ് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്. 'സൺസെറ്റ് ടു സൺറൈസ് വിക്ടറി' എന്ന പേരിൽ നടന്ന പാർട്ടിയിൽ തെലുങ്ക് താരങ്ങൾ, ഐ.ടി ജീവനക്കാർ ഉൾപ്പെടെ നൂറോളം പ്രമുഖരാണു പങ്കെടുത്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാർകോട്ടിക്‌സ് വിഭാഗവും പൊലീസും സ്ഥലത്തെത്തിയത്.

പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. തുടർന്നു നടത്തിയ ചോദ്യംചെയ്യലിൽ നടി പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ, പാർട്ടിയിൽ പങ്കെടുത്ത 73 പുരുഷന്മാരുടെയും 30 സ്ത്രീകളുടെയും മൂത്ര സാംപിളുകൾ നാർകോട്ടിക്‌സ് വിഭാഗം പരിശോധിച്ചു. ഇതിൽ 59 പുരുഷന്മാരും 27 സ്ത്രീകളും ലഹരി ഉപയോഗിച്ചതായി വ്യക്തമായി.

ഇക്കൂട്ടത്തിൽ നടിയുടെ സാംപിളും പോസിറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിനു വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. നിശാ പാർട്ടി സംഘാടകനും മൂന്ന് ലഹരി ഇടപാടുകാരും ഉൾപ്പെടെ അഞ്ചുപേർ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories