സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം ഇന്ന് പ്രഖ്യാപിക്കും. 4, 27,105 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. ഹയര്‍സെക്കന്ററി ഫലങ്ങള്‍ നാളെ പ്രസിദ്ധീകരിക്കും.
ഇന്ന് 3 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും. ഇത്തവണ 4, 27,105 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. അതില്‍ 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 11 ദിവസം മുന്‍പേയാണ് ഫല പ്രഖ്യാപനം നടക്കുന്നത്.
സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തത്. ഏപ്രില്‍ 3 മുതല്‍ 20 വരെയായിരുന്നു മൂല്യനിര്‍ണ്ണയം. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പങ്കെടുത്തത്.
നാളെയാണ് ഹയര്‍സെക്കന്ററി ഫലം പ്രസിദ്ധീകരിക്കുക. ഫലപ്രഖ്യാപനത്തിന് അനുസരിച്ച് പ്ലസ് വണ്‍ പ്രവേശനം വേഗത്തിലാക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.