Share this Article
'എല്ലാം വഴിയെ മനസിലാകും'; അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ ശേഷം പീഡന ആരോപണത്തില്‍ ജയസൂര്യയുടെ ആദ്യ പ്രതികരണം
വെബ് ടീം
posted on 19-09-2024
1 min read
JAYASURYA

കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് അമേരിക്കയിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയ നടന്‍ ജയസൂര്യ. എല്ലാം വഴിയെ മനസിലാകുമെന്നും കേസ് കോടതിയുടെ പരിഗണനയിലുള്ളതായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും താരം പറഞ്ഞു. അമേരിക്കയിലായിരുന്ന ജയസൂര്യ വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിയത്.

2013ൽ തൊടുപുഴയിലെ ഷൂട്ടിങ് സൈറ്റിൽ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. നടിയുടെ പ്രാഥമിക മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഷൂട്ടിങ് സൈറ്റിൽ വെച്ച് തന്നെ കടന്നുപിടിച്ച് ചുംബിച്ചെന്നാണ് നടി മൊഴി നൽകിയത്.മുന്‍കൂര്‍ ജാമ്യം തേടി താരം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories