തായ്വാന് സമീപം നീക്കങ്ങള്‍ ശക്തമാക്കി ചൈന. 22 ചൈനീസ് വിമാനങ്ങളും 5 നാവിക സേന കപ്പവുകളും കണ്ടെത്തിയതായി തായ്വാന് ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണെന്ന് തായ്വാന് അറിയിച്ചു. ചൈനയില്‍ നിന്ന് തായ്വാന് വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ഇടപെടലുമായി അമേരിക്ക രംഗത്തെത്തി. പ്രതിരോധം ശക്തമാക്കുന്നതിനായി 1.9888 ബില്യണ്‍ ഡോളര്‍ പ്രതിരോധ കരാറിന് അമേരിക്ക അംഗീകാരം നല്കി. റഡാര്‍ സംവിധാനങ്ങളുടെയും ഭൂതല-വിമാന മിസൈല്‍ സംവിധാനങ്ങളുടെയും കൈമാറ്റത്തിനുള്ള അംഗീകാരമാണ് അമേരിക്ക നല്‍കിയിരിക്കുന്നത്.