മോഡലിംഗ് ചിത്രങ്ങളില്‍ കഥകളി വേഷത്തെ അപഹസിക്കും വിധം ചിത്രങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി കലാമണ്ഡലം.മോഡലിംഗ് ചിത്രങ്ങളില്‍ കഥകളി വേഷത്തെ ഇകഴ്ത്തും വിധം പ്രചരണം നടത്തിയതിനെതിരെയാണ് കലാമണ്ഡലം കലാകാരന്‍മാര്‍ രംഗത്തെത്തിയത്.
കഥകളിയെ മോശമാക്കുന്ന തരത്തില്‍ തലയില്‍ കിരീടം വെക്കുകയും, ചുട്ടി കുത്തുകയും അര്‍ധനഗ്‌ന സ്ത്രീകളും ആധുനിക വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളും മോഡലായ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
കഥകളിയാസ്വാദകരും സ്വദേശത്തും വിദേശത്തുമുള്ള കഥകളി കലാകാരന്‍മാരും ചിത്രങ്ങള്‍ക്കെതിരെ രംഗത്തെത്തി. മഹത്തായ കഥകളി പാരമ്പര്യത്തെ താഴ്ത്തികെട്ടും വിധം
നടപടി വേണമെന്ന ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് കഥകളി കലാകാരന്‍മാരും കലാമണ്ഡലവും രംഗത്തെത്തിയത്. കലാമൂല്യങ്ങള്‍ക്കെതിരായ കടന്നു കയറ്റത്തിനെതിരേ സൈബര്‍സെല്ലിനു പരാതി നല്‍കുമെന്ന് കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ.ബി. അനന്തകൃഷ്ണന്‍ പറഞ്ഞു.
നിയമോപദേശം തേടിയശേഷം തുടര്‍നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവിഷ്‌കാര സ്വാതന്ത്ര്യമാകാം, എന്നാല്‍ അത് മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടാകരുതെന്ന് കലാമണ്ഡലം രജിസ്ട്രാര്‍ ഡോ.പി.രാജേഷ്‌കുമാര്‍ പറഞ്ഞു.
കഠിനമായ ചിട്ടകളിലൂടെ ഇത്തരം കലാരൂപങ്ങള്‍ പഠിച്ചെടുക്കുന്നവരെ ഇത്തരം കാഴ്ചകള്‍ ഏറെ വേദനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.