Share this Article
സമയമാകുന്നു'... ഇസ്രയേലിനെതിരെ ആക്രമണത്തിന് ഒരുങ്ങി ഇറാന്‍?
iran on twitter

ഇസ്രയേലിനെതിരെ ആക്രമണത്തിന് ഒരുങ്ങിയെന്ന സൂചനയുമായി ഇറാന്‍. 'സമയമാകുന്നു' എന്ന കുറിപ്പോടെ എക്‌സില്‍ ഇറാന്‍ സൈന്യം പങ്കുവച്ച പോസ്റ്റിലാണ് ആക്രമണ സൂചനയുള്ളത്. 'ട്രൂ പ്രോമിസ് 3' എന്ന ഹാഷ്ടാഗിനൊപ്പമാണ് പോസ്റ്റ്. ദൈവത്തിന്റെ അവസാന ന്യായവിധി അടുത്തു' എന്ന മറ്റൊരു പോസ്റ്റും ചിത്രവും തൊട്ടുപിന്നാലെ പങ്കുവച്ചിട്ടുണ്ട്. 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ്' പോലുള്ള പ്രത്യാക്രമണങ്ങള്‍ നടത്താന്‍ ഇറാനു കഴിവുണ്ടെന്ന് പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നാസിര്‍സാദെ പറഞ്ഞിരുന്നു.

ഇസ്രയേല്‍ കടന്നുകയറിയ പലസ്തീനിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഏപ്രിലില്‍ ഇറാന്‍ നടത്തിയ ആക്രമണമാണ് 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ്'.ഇതു പരാമര്‍ശിച്ചാണ് ഇറാന്‍ പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ ആദ്യം, 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 2' ന്റെ ഭാഗമായി ഇസ്രയേലിന്റെ സൈനിക, ഇന്റലിജന്‍സ് കേന്ദ്രങ്ങളിലേക്ക് ഇറാന്‍ 200 മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories