കോഴിക്കോട്ട് യാത്രക്കാരെ മുകളിലിരുത്തിയും വാതിലിൽ തൂങ്ങി കിടന്നും സ്വകാര്യബസിന്റെ അപകടയോട്ടം. ദൃശ്യങ്ങള്‍ പുറത്ത് വന്നു. കോഴിക്കോട് ബാലുശേരി റൂട്ടിലൊടുന്ന നസീം ബസ്സാണ് നിയമം ലംഘിച്ചത്. പിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്നാണ് റിപ്പോർട്ട്. ഈ ബസിനു മുൻപ് ഉണ്ടായിരുന്ന കെ എസ് ആർ ടിസി ബസ് അന്ന് ഉണ്ടായിരുന്നില്ല. അതാണ് തിരക്ക് കൂടിയതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്.