അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ക്യാബിനറ്റ് പ്രഖ്യാപനങ്ങളിലേക്ക് കടന്ന് ഡൊണാള്‍ഡ് ട്രംപ്. സ്റ്റേറ്റ് സെക്രട്ടറിയായി സെനറ്റര്‍ മാര്‍ക്ക് റൂബിയോയെ പ്രഖ്യാപിച്ചു.
ഫ്‌ളോറിഡയില്‍ നിന്നുള്ള യുസ് സെനറ്റര്‍ ആണ് മാര്‍ക്ക് റൂബിയോ. ദേശീയ ഇന്റലിജന്‍സ് മേധാവിയായി തുള്‍സി ഗബാര്‍ഡിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആ തീരുമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ തന്നെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ഈയിടെയാണ് തുളസി ഗാബാര്‍ഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെത്തിയത്. പ്രതിരോധ സെക്രട്ടറിയായുള്ള പീറ്റ്‌സ് ഹെഗ്‌സെത്തിന്റെ നിയമനത്തിലും ഒരു വിഭാഗം തൃപ്തരല്ല.
തന്റെ വിശ്വസതരെയെല്ലാം ചേര്‍ത്തു നിര്‍ത്തിക്കൊണ്ടാണ് ട്രംപിന്റെ ക്യാബിനറ്റ് രൂപീകരണം. ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും നൈപുണ്യ വികസന വകുപ്പിന്റെ ചുമതലയുള്ളവരായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.