Share this Article
image
24 മണിക്കൂറിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 80-ലധികം സാധാരണക്കാര്‍
More than 80 civilians were killed in the Israeli attack in 24 hours

24 മണിക്കൂറിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 80ലധികം സാധാരണക്കാര്‍. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ഇസ്രയേല്‍ ആക്രമണം തുടരുന്നു.അതേസമയം, ഇസ്രയേലിന്റെ ലക്ഷ്യങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുമെന്ന് ഭീകരസംഘടന ഹെസ്ബുള്ള മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ പത്ത് ദിവസമായി ഇസ്രയേല്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുനേരെ ആക്രമണം നടത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80ലധികം പേരാണ് കൊല്ലപ്പെട്ടത്. എട്ടോളം സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം നടന്നുവെന്ന് ദുരന്തനിവാരണ ഏജന്‍സി അറിയിക്കുന്നു.

ഒന്‍പത് മാസത്തിനിടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന 70 ശതമാനത്തോളം സ്‌കൂളുകള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്നും 539 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇസ്രയേല്‍ ബന്ദികളാക്കിയ 16 പലസ്തീനികളെ സൈന്യം മോചിപ്പിച്ചു. കൊടിയ പീഡനവും ആക്രമണവും അപമാനവും നേരിട്ടതായി മോചനത്തിനുശേഷം പലസ്തീനികള്‍ പറഞ്ഞു.

അതേസമയം, ഇസ്രയേലിന്റെ പുതിയ ലക്ഷ്യങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുമെന്ന് ഭീകരവാദി സംഘടന ഹെസ്ബുള്ള മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍- ലബനന്‍ അതിര്‍ത്തിയില്‍ അക്രമം ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ലബനനിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയുള്ള ആക്രമണം ഇസ്രയേല്‍ തുടര്‍ന്നാല്‍ റോക്കറ്റാക്രമണം വരും ദിവസങ്ങളിലുണ്ടാകും.

കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് ഹെസ്ബുള്ള നേതാവ് ഹസന്‍ നസ്രല്ല വ്യക്തമാക്കി. ഇനിയും സാധാരണക്കാര്‍ക്കുനേരെയുള്ള രക്തചൊരിച്ചില്‍ തുടര്‍ന്നാല്‍ ഇസ്രയേല്‍ പട്ടണം ലക്ഷ്യമാക്കിയുള്ള ആക്രമണം ഉണ്ടാകുമെന്നാണ് ഹെസ്ബുള്ളയുടെ മുന്നറിയിപ്പ്.

എന്നാല്‍, തങ്ങള്‍ സാധാരണക്കാരെയും കുട്ടികളെ ലക്ഷ്യംവെക്കുന്നില്ലെന്നാണ് ഇസ്രയേല്‍ വിശദീകരിക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories