Share this Article
അഭിമാനമായി കേരളവിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍; കേരളവിഷന്‍ ജനകീയ ബദലെന്ന് മന്ത്രി പി.പ്രസാദ്; കേരളവിഷന്റെ ഒ.ടി.ടി. പ്ലാറ്റ്ഫോമിന് തുടക്കം; പ്രഥമ കേരളവിഷന്‍ ടെലിവിഷന്‍ അവാര്‍ഡും, എന്‍.എച്ച് അന്‍വര്‍ ട്രസ്റ്റ്, മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്തു
വെബ് ടീം
posted on 23-09-2023
1 min read
COA MEET INAUGURATED BY MINISTER P PRASAD

കൊച്ചി: കേരളവിഷന്റെ സംരംഭക കണ്‍വെന്‍ഷന് കൊച്ചിയില്‍ പ്രൗഢ ഗംഭീര തുടക്കം. ലോകത്തിനും രാജ്യത്തിനും മുന്‍പില്‍ കേരളവിഷന്‍ സുന്ദരമായ ബദല്‍ തീര്‍ത്തെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കൺവെൻഷൻ  ഉദ്ഘാടനം നിര്‍വ്വഹിച്ച് പറഞ്ഞു. 

കേരളവിഷന്റെ ഈ വളർച്ചയിൽ ഏറെ സന്തോഷമുണ്ടെന്നും, ആഗോളവത്ക്കരണത്തിന്റെ കാലത്ത് വൻകിട കുത്തകകളോട് മത്സരിക്കാൻ സാധിക്കുകയില്ല, ബദലുകൾ സൃഷ്ടിക്കാനാവില്ല എന്ന മുദ്രാവാക്യത്തിന് പകരമായി ലോകത്തിന് മുൻപിൽ മനോഹരമായൊരു ബദൽ കാണിക്കുവാൻ കേരളവിഷന് സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്തയും വസ്തുതയും തമ്മിലുള്ള അന്തരത്തില്‍ നിന്ന് വസ്തുത മുന്നോട്ടു വയ്ക്കുമ്പോള്‍ വിശ്വാസ്യത ഉണ്ടാകുന്നു. ആ വിശ്വാസ്യത മുന്നോട്ടു വെക്കാന്‍ കേരളവിഷന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.  ഇത് ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. കുത്തക കമ്പനികളെപ്പോലെ വൻ ബാങ്കുകളുടെ സാമ്പത്തിക സഹായത്തോടെ അല്ല, ഇവിടെ മുതൽ മുടക്കുന്നത് ഒരു ജനതയാണ് എന്നതിനാൽ മറ്റ് അജണ്ടകളോ താത്പര്യങ്ങളോ ഉണ്ടാകുകയില്ല എന്നും  സാധാരണക്കാരുടെ പണമാണ് കേരളവിഷന്റെ പിന്‍ബലമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളവിഷനുമായി സഹകരിച്ചുള്ള എന്ത് പദ്ധതികൾ തയ്യാറാക്കുന്നതിനും  കൃഷിവകുപ്പ് തയ്യാറാണെന്നും കേരളവിഷന്റെ ഈ തീരുമാനം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരളവിഷൻ ഒടിടി പ്ലാറ്റ്ഫോം ലോഞ്ചിങ് ഹൈബി ഈഡൻ എംപി നിർവഹിച്ചു.കേരളവിഷന്റെ വളർച്ചയ്ക്ക്  പിന്നിൽ ആത്മാർത്ഥതയും പുതിയതിനെ ഉൾക്കൊള്ളാനുള്ള മനസ്സുമാണെന്ന്  ഹൈബി ഈഡൻ  എംപി പറഞ്ഞു .

കേരളവിഷന്റെ നേട്ടം സമാനതകളില്ലാത്തതാണെന്നും ഇത് സാധ്യമാക്കിയതിൽ കേരളവിഷന്റെ സാരഥികളെയും സംരഭകരെയും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും ലൂക്കർ ഇന്ത്യ എംഡി ജ്യോതിഷ് കുമാർ പറഞ്ഞു

എൻ എച്ച് അൻവർ ട്രസ്റ്റ് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകളുടെ വിതരണവും  കേരളവിഷൻ്റെ പ്രഥമ ടെലിവിഷൻ  അവാർഡുകളും കൺവെൻഷനിൽ വിതരണം ചെയ്തു. 

കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ 1500ലധികം സംരംഭകരാണ് പങ്കെടുത്തത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories