ഹവായ് ദ്വീപിലെ കിലോ അഗ്‌നിപര്‍വ്വതത്തിന്റെ ഗര്‍ത്തത്തില്‍ നിന്നും ലാവ തിളച്ചുപൊങ്ങി പുറത്തേക്ക്. അഗ്‌നിപര്‍വ്വതത്തിന് ചുറ്റും തീയും പുകയുമാണ്. മൂന്നുമാസത്തിന് ശേഷമാണ് കിലോയ വീണ്ടും ലാവ ആയി മാറിയത്. കിലോയയിലെ ഹലേമൗമൗ ഗര്‍ത്തത്തിനുള്ളിലെ വിള്ളലുകളില്‍ നിന്ന് ലാവ പുറത്തേക്ക് ഒഴുകുകയാണെന്ന് യുഎസ് ജിയോജിക്കല്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നു ലക്ഷം മുതല്‍ ആറുലക്ഷം വരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് കിലോയ. നാലായിരത്തിലധികം അടി ഉയരമുള്ള പര്‍വ്വതനിരയാണിത്. 1990ല്‍ ഒരു പൊട്ടിത്തെറിയില്‍ ഹവായിലുള്ള കാലാപന എന്ന ഒരു പട്ടണത്തെ മുഴുവനായി കിലോയില്‍ നിന്നുള്ള ലാവ നശിപ്പിച്ചുകളഞ്ഞിരുന്നു