വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കനായ കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (49) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വിഷം കഴിച്ച് അവശനായ നിലയിൽ വയലിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഇന്നലെ മാനന്തവാടി വയനാട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു ഇന്ന് പുലർച്ചെയായിരുന്നു മരണം.
വേനൽ മഴയിലും കാറ്റിലും അറുനൂറോളം നേന്ത്രവാഴകൾ നശിച്ചിരുന്നു.
ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നും വാഴ കൃഷി നശിച്ചതോടെ വലിയ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. തരിയോട് കോപ്പറേറ്റീവ് ബാങ്കിലെ 5 ലക്ഷം രൂപ ലോൺ, 4 ലക്ഷം രൂപ ചിട്ടി, തരിയോട് ഗ്രാമീണ ബാങ്കിലെ 5 ലക്ഷം രൂപയുടെ ലോൺ,രണ്ടുമൂന്നു ലക്ഷം രൂപയുടെ സ്വർണ്ണപ്പണയം എന്നിവയാണ് ബാധ്യതയായി ഉണ്ടായിരുന്നത്.
മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.