കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് തിരൂര്‍ സതീഷ്. പാര്‍ട്ടി ഓഫീസില്‍ പണം വന്നു എന്ന കാര്യത്തിന് നേതാക്കള്‍ ഇതുവരെയും മറുപടി പറഞ്ഞിട്ടില്ല .ഇനിയും കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചാല്‍ നേതാക്കള്‍ ഒരുപാട് നുണ പറയേണ്ടിവരുമെന്നും തിരൂര്‍ സതീഷ് പറഞ്ഞു. കള്ളപ്പണം കൊണ്ടുവന്ന ധര്‍മ്മരാജന്‍ ബന്ധപ്പെട്ടത് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെയാണെന്നും കുഴല്‍പ്പണത്തില്‍ നിന്നും ഒരു കോടി രൂപ സുരേന്ദ്രന്‍ എടുത്തതായും ധര്‍മ്മരാജന്‍ പറഞ്ഞതായും തിരൂര്‍ സതീഷ് വെളിപ്പെടുത്തി